ഭോപ്പാല്‍: ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാന്‍ അസമിനും ഉത്തര്‍പ്രദേശിനും പിന്നാലെ മധ്യപ്രദേശും. സംസ്ഥാനത്ത് പാര്‍ട്ടിയുടെ എംഎല്‍എമാര്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കി. ചില സമുദായങ്ങള്‍ രണ്ടും മൂന്ന് തവണ വിവാഹം കഴിക്കുന്നത് കൊണ്ടാണ് ജനസംഖ്യ വര്‍ദ്ധിക്കുന്നതെന്നാണ് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്.
Read Also : ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വിജ്ഞാപനം
ബിജെപി നേതാവായ മഹേന്ദ്ര സിംഗ് സിസോദിയ ആവശ്യപ്പെട്ടിരിക്കുന്നത് യുപിയിലെ പോലെ നിയമം കൊണ്ടുരവണമെന്നാണ്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരേണ്ടതുണ്ട്. മുസ്ലീങ്ങള്‍ രണ്ടോ മൂന്നോ തവണ വിവാഹം കഴിക്കുന്നത് കൊണ്ട് പത്ത് കുട്ടികള്‍ വരെ ഉണ്ടാവുന്നുണ്ട്. ജാതിക്കോ മതത്തിനോ അതീതമായി കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം വേണമെന്നും സിസോദിയ ആവശ്യപ്പെട്ടു.
അതേസമയം ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയില്‍ 40 കോടി ജനസംഖ്യയുണ്ടായിരുന്നു. അന്ന് 12 കോടി മുസ്ലീങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് ജനസംഖ്യ 130 കോടിയായി ഉയര്‍ന്നു. മുസ്ലീം ജനസംഖ്യ 25 കോടിയാണ് ഇപ്പോഴുള്ളത്. ബിജെപി ഇപ്പോള്‍ ഇതെല്ലാം ഉയര്‍ത്തുന്നതിന് കാരണം ജനസംഖ്യാ നിയന്ത്രണമല്ല. മറിച്ച് യുപി തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
Post Your Comments