![](/wp-content/uploads/2021/07/mod-1.jpg)
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് എല്ലാവരും സ്വീകരിക്കണമെന്നും വാക്സിനേഷൻ എല്ലാവരെയും ബാഹുബലിയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് പുറമെ എല്ലാവരും മറ്റു മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.
‘വാക്സിന് നിങ്ങളുടെ ‘ബാഹു'(കൈയുടെ മേല്‍ഭാഗം)വില്‍ നല്‍കും. അവ സ്വീകരിച്ചവര്‍ ബാഹുബലിയാകും’ -പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘രാജ്യത്ത് കോവിഡിന് എതിരായ പോരാട്ടത്തില്‍ 40 കോടി പേര്‍ ബാഹുബലിയായി. അത് ഇനിയും മുന്നോട്ടുകൊണ്ടുപോകണം. മഹാമാരി ലോകത്തെ മുഴുവന്‍ കീഴടക്കിയിരുന്നു. അതിനാല്‍ പാര്‍ലമെന്‍റില്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ നടത്തണം’ – മോദി പറഞ്ഞു.
Post Your Comments