ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയതായി സംശയം. പെഗാസസ് എന്ന ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയറാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി സംശയമുണ്ടെന്ന് രാജ്യസഭ എം.പി സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തു.
കേന്ദ്രമന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകളാണ് ചോര്‍ത്തിയതായി സംശയിക്കപ്പെടുന്നത്. പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ എം.പി ഡെറിക് ഒബ്രയാന് ആരോപിച്ചു.
ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയാണ് എന്‍.എസ്.ഒ ഗ്രൂപ്പ്. ഇവര്‍ വികസിപ്പിച്ച സോഫ്റ്റ്വെയറാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ കയറിക്കൂടി പാസ്വേര്ഡ്, സന്ദേശങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസിന് സാധിക്കും.
Post Your Comments