Latest NewsNewsInternational

പാക് അധിനിവേശ കശ്മീരില്‍ ഇടപെടാന്‍ ഇമ്രാനെ അനുവദിക്കില്ല, പാകിസ്താന്റെ പുതിയ പ്രവിശ്യയാക്കാനാണ് തീരുമാനം : മറിയം നവാസ്

ദിര്‍ഘോട്ട്: പാകിസ്താന്‍ അധിനിവേശ കശ്മീരില്‍ പാവ സര്‍ക്കാരിനെ നിയമിക്കാനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലക്ഷ്യമിടുന്നത്. ഇത് ഒരിക്കലും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പാക് പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് – നവാസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷയുമായ മറിയം നവാസ്. പാക് അധിനിവേശ കശ്മീരിലെ ദിര്‍ഘോട്ടില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മറിയം.

Read Also : തന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന അധികാരിയെ വേട്ടയാടി മമത, വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

‘ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക് അധിനിവേശ കശ്മീരില്‍ ഒരു പാവ സര്‍ക്കാരിനെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് . അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയാണ് ഈ നീക്കം. എന്നാല്‍ ഇതിന് ഒരിക്കലും സമ്മതിക്കില്ല . പാക് അധിനിവേശ കശ്മീരിനെ പാകിസ്താന്റെ പുതിയ പ്രവിശ്യയാക്കാനാണ് ഇമ്രാന്‍ഖാന്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഇതിനകം തീരുമാനമായിട്ടുണ്ട് ‘ – മറിയം നവാസ് ചൂണ്ടിക്കാട്ടി .

2020 പാക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് – ബാള്‍ട്ടിസ്താനില്‍ പാകിസ്താന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ ജൂലായ് 25നാണ് പാക് അധിനിവേശ കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഹര്‍ജി നല്‍കിയെങ്കിലും മാറ്റിവെച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button