ലക്നൗ : ബുലന്ദ്‌ഷഹറിലെ ഖുർജ ദേഹത്ത് പ്രദേശത്താണ് സംഭവം. 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . ആശുപത്രിയിൽ ചികിത്സയിലിൽ കഴിയുന്ന കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കുഞ്ഞിനെ കളിപ്പിക്കാനെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് അയൽ വാസിയായ യുവാവ് ഉപദ്രവിച്ചത്. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാരും , ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .
പ്രതിയുടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി തെരച്ചിൽ തുടരുകയാണ്.
Post Your Comments