ന്യൂഡല്‍ഹി : ആദ്യ ഡോസ് വാക്‌സിൻ നല്‍കാന്‍ സാധിച്ചാല്‍ കോവിഡ് മരണനിരക്ക് വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐ.സി.എം.ആര്‍ പഠന റിപ്പോര്‍ട്ട്. ഒരു പ്രദേശത്തെ 75 ശതമാനം ആള്‍ക്കാര്‍ക്ക് ഒരു മാസത്തിനുള്ളില്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കിയപ്പോള്‍ അവിടുത്തെ മരണനിരക്ക് 26 മുതല്‍ 37 ശതമാനം വരെ കുറയ്ക്കുമാന്‍ സാധിച്ചതായും പഠന റിപ്പോര്‍ട്ടിൽ പറയുന്നു. ലാന്‍സെറ്റ് മാസികയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്.
കോവിഡിന്റെ പുതിയൊരു തരംഗം തുടങ്ങുന്നതിന് മുമ്പായി എങ്ങനെ ഒരു പ്രദേശത്തെ മരണനിരക്ക് പിടിച്ചുനിര്‍ത്താം എന്നതിനെകുറിച്ച് നടത്തിയ പഠനത്തെതുടര്‍ന്നാണ് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.
Read Also : പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്
‘ഈ സാങ്കേതികത അനുസരിച്ച് ഒരു പ്രദേശത്തുള്ള കഴിയുന്നത്ര ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ഞങ്ങള്‍ നല്‍കി. ഒരു മാസം എടുത്ത് 75 ശതമാനം ആളുകള്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. ഇങ്ങനെ മരണനിരക്ക് 26 ശതമാനം മുതല്‍ 37 ശതമാനം വരെ കുറയ്ക്കുവാനും സാധിച്ചു’ ഐ സി എം ആറിന്റെ സാംക്രമിക രോഗ വിഭാഗ തലവന്‍ ഡോ സമീരന്‍ പാണ്ട പറഞ്ഞു.
Post Your Comments