ഹരിയാന: മതപരിവർത്തനത്തെ തടയാൻ സുപ്രധാന നീക്കവുമായി സംഘപരിവാർ രംഗത്ത്. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറാണ് ഈ വാർത്ത വളരെ പ്രാധാന്യത്തോടെ പുറത്ത് വിട്ടിരിക്കുന്നത്. ഹരിയാനയിലെ ഫരീദാ ബാദിൽ രണ്ടു ദിവസമായി നടന്നു വന്ന വിശ്വഹിന്ദ് പരീക്ഷത്തിൻ്റെ യോഗത്തിലാണ് ഇത്തരത്തിൽ പ്രമേയങ്ങൾ പാസ്സാക്കിയിരിക്കുന്നത്. നിയമ വിരുദ്ധമായ മതപരിവർത്തനം തടയാൻ കേന്ദ്രം ഒരു നിയമം അടിയന്തിരമായി കൊണ്ടുവരണമെന്നാണ് പ്രമേയത്തിലൂടെ വിശ്വഹിന്ദ് പരിഷത്ത് ആവശ്യപ്പെടുന്നത്. ഈ വിഷയത്തിന് പരിഹാരം കാണാൻ കേന്ദ്രനിയമത്തിലൂടെ സാധിക്കൂവെന്ന് സംഘപരിവാർ നോക്കി കാണുന്നു.
നിലവിൽ നിയമം 11 സംസ്ഥാനങ്ങളിൽ ഉണ്ടെങ്കിലും അവയൊന്നും കാര്യക്ഷമമല്ലാത്തതാണ് നിയമം നടപ്പിലാക്കാനും എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കാനും കേന്ദ്ര സർക്കാരിനോട് സംഘപരിവാർ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. വിശ്വഹിന്ദു പരിഷത്ത് പ്രസിഡൻ്റ് ഡോക്ടർ അലോക് കുമാറാണ് ഇത്തരത്തിൽ ഒരു ആവശ്യവുമായി മുന്നോട്ട് വരുന്നത്. ഇതോടൊപ്പം തന്നെ മറ്റൊരു പ്രമേയത്തിൽ സർക്കാർ ഉടമസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ അതിൽ നിന്നും മോചിപ്പിക്കണമെന്ന മറ്റൊരു ആവശ്യവും മുമ്പോട്ട് വെച്ചിരിക്കുന്നു.
മതേതര സർക്കാരിന് മതപരമായ കാര്യങ്ങളിൽ ഇടപെടാനാവില്ല. മതപരമായ ക്ഷേത്രങ്ങളുടെ ചുമതല വഹിക്കാനും സർക്കാരിനാവില്ല. ഇക്കാരണങ്ങൾ കൊണ്ട് തന്നെ സർക്കാരിൻ്റെ നിയന്ത്രണങ്ങളിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കാൻ നിയമം വേണമെന്ന് സംഘപരിവാർ പാസ്സാക്കിയ പ്രമേയത്തിൽ പറയുന്നു. ബില്ലുകൾ ഈ പാർലമെൻറ് സെഷനിൽ തന്നെ അവതരിപ്പിക്കാൻ സാധ്യതയേറെയെന്നിരിക്കെ നിയമം പ്രാബല്യത്തിൽ വരാൻ സാധ്യത ഒട്ടും കുറവല്ലെന്ന് തന്നെയാണ് കരുതുന്നത്.
Post Your Comments