Latest NewsKeralaNattuvarthaNews

സംസ്ഥാന സർക്കാർ അംഗീകരിച്ചാലും മേപ്പാടി തുരങ്ക പാതയ്ക്ക് കേന്ദ്രാനുമതി ലഭിക്കില്ല

കോ​ഴി​ക്കോ​ട്​: പ​രി​സ്​​ഥി​തി ലോ​ല മേ​ഖ​ല​യി​ല്‍ കൂ​ടി ക​ട​ന്നു​പോ​കു​ന്ന ആ​ന​ക്കാം​പൊ​യി​ല്‍- ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ വി​ശ​ദ​പ​ദ്ധ​തി രേ​ഖ​ക്ക്​ കേന്ദ്രത്തിന്റെ അംഗീകാരം എളുപ്പമാവില്ലെന്ന് അധികൃതർ. നിലവിൽ പദ്ധതിയ്ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യെ​ങ്കി​ലും കേ​ന്ദ്ര വ​നം, പ​രി​സ്​​ഥി​തി വ​കു​പ്പി​‍ന്റെ അ​നു​മ​തി ലഭിക്കാൻ ഇടയില്ലെന്നാണ് കണ്ടെത്തൽ.

Also Read:നോർക്കയെ വിശ്വസിച്ച പ്രവാസികള്‍ പെരുവഴിയില്‍: തിരുവനന്തപുരത്ത് സംരഭം തുടങ്ങിയ പ്രവാസി ദുരിതത്തിൽ

മേപ്പാടി തുരങ്ക പാത നിർമ്മിക്കുന്നതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ സ്ഥലം പഠനവിധേയമാക്കിയതിനു ശേഷമായിരിക്കും അനുമതി ലഭിക്കുക. പരിസ്ഥിതി ലോല പ്രദേശമായതിനാൽ അനുമതി ലഭിക്കാൻ ഇടയില്ലെന്നാണ് കണ്ടെത്തൽ.

7,677 അ​ടി ഉ​യ​ര​മു​ള്ള ചെ​​മ്പ്ര, വെ​ള്ള​രി​മ​ല മ​ല​നി​ര​ക​ളു​ടെ ഇ​ട​യി​ലൂ​ടെ​യാ​ണ്​ നി​ര്‍​ദി​ഷ്​​ട തു​ര​ങ്കം നി​ര്‍​മി​ക്കു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും പ​രി​സ്​​ഥി​തി ലോ​ല​മാ​യ പ്ര​ദേ​ശ​മാ​ണി​ത്. ഒ​ട്ട​ക​ത്തി​‍ന്റെ പൂ​ഞ്ഞ്​ പോ​ലെ​യു​ള്ള മ​ല​ക​ളാ​യ​തി​നാ​ല്‍ ‘കാ​മ​ല്‍ ഹം​പ്​​സ്​’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ല​ക​ളാ​ണി​ത്. അ​പൂ​ര്‍​വ പ​ക്ഷി​യാ​യ ചി​ല​പ്പ​ന്‍ എ​ന്ന കു​ഞ്ഞി​ക്കി​ളി​ക​ളു​ടെ ആ​വാ​സ​സ്​​ഥാ​നം കൂ​ടി​യാ​ണ്​ ഈ ​​പ്ര​ദേ​ശ​ങ്ങ​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button