KeralaLatest NewsNews

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സംവിധായകന്‍ വിജി തമ്പി

കൊച്ചി : വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പി തിരഞ്ഞെടുക്കപ്പെട്ടു. ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തില്‍ അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാന്തേയാണ് വിജി തമ്പിയുടെ പേര് പ്രഖ്യാപിച്ചത്.

Read Also : ഇന്ധനവില കുറയും : ആശ്വാസ തീരുമാനവുമായി എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ 

ദേശീയ അധ്യക്ഷനായി ഓര്‍ത്തോപീഡിക് സര്‍ജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ബീഹാര്‍ സ്വദേശിയായ സിംഗ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്റായിരുന്നു. മെഡിക്കല്‍ സയന്‍സ് രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് 2010ല്‍ പത്മശ്രീ ബഹുമതി ലഭിക്കുകയുണ്ടായി.

സംസ്ഥാന അധ്യക്ഷനായിരുന്ന ബി. ആര്‍. ബലരാമന്‍ വിശ്വഹിന്ദു പരിഷത്തിന്റെ സദസ്യനായി സംഘടനാ നേതൃത്വത്തില്‍ തുടരും. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ അംഗമായ വിജി തമ്പി ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപദേഷ്ടാവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button