തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8942 പേര്‍ക്കെതിരെ കേസെടുത്തു. 1660 പേരാണ് അറസ്റ്റിലായത്. മാസ്‌ക് ധരിക്കാത്ത 15079 സംഭവങ്ങളാണ് സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 3298 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 143 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.തുടര്‍ച്ചയായ ദിവസങ്ങളില്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,804 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,82,081 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2137 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments