തിരുവനന്തപുരം : ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. എല്ലാ കടകളും തുറക്കാൻ അനുമതി നൽകി. ബെവ്‌കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കര്‍ശന പൊലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കോവിഡ് നിയന്ത്രണങ്ങളില്‍ കേരളം ഇളവ് നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥയാത്രകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്‍കുന്ന നടപടി ശരിയല്ലെന്ന് ഐ.എം.എ പറഞ്ഞു.
Post Your Comments