ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ 40 ശതമാനം രോഗികളും കേരളത്തിലാണ്. രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണ്.രാജ്യത്തെ ആക്‌ടീവ് കേസുകള്‍ 1.36 ശതമാനമാണ്. 4,22,660 കേസുകളാണ് രാജ്യത്തുളളത്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ ദിവസം 16,148 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്ര. ണ്ടാമതുളള മഹാരാഷ്‌ട്രയില്‍ 8172 കേസുകളാണുള്ളത്. തമിഴ്‌നാട്ടില്‍ 2205 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മരണനിരക്കില്‍ പക്ഷെ മുന്നില്‍ മഹാരാഷ്‌ട്രയാണ്. 124 മരണങ്ങള്‍. രണ്ടാമതുളള കേരളത്തില്‍ 114 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3.02 കോടി ജനങ്ങളാണ് രോഗമുക്തി നേടിയത്.
രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനുളള ശ്രമത്തിലാണ് സര്‍ക്കാരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 40.49 കോടി ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. അതേസമയം രാജ്യത്ത് 518 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. 24 മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയവര്‍ 42,004 ആണ്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമായി.
Post Your Comments