COVID 19KeralaLatest NewsNews

സാക്ഷരതാ മിഷൻ ഓഫീസ് നിർമ്മാണം സർക്കാർ ഭൂമി കയ്യേറി, നടന്നത് കോടികളുടെ അഴിമതി

തിരുവനന്തപുരം: സാക്ഷരതാ മിഷൻ ഓഫീസ് കെട്ടിടം നിർമ്മിച്ചത് സർക്കാർ ഭൂമി കയ്യേറിയാണെന്ന കണ്ടെത്തലിനു പിന്നാലെ കോടികളുടെ അഴിമതിയും പുറത്ത്. നിർമ്മാണം നടത്തിയ ഹാബിറ്റാറ്റ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് 2.95 കോടിയുടെ അഴിമതി നടത്തിയെന്ന നിർണ്ണായക രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ചതുരശ്ര അടിക്ക് 3,567 നിരക്കിലായിരുന്നു നിർമ്മാണ കരാർ ഒപ്പിട്ടത്. എന്നാൽ സാക്ഷരതാ മിഷൻ കെട്ടിട നിർമ്മാണം 2019 -ൽ ആരംഭിച്ച ശേഷം സത്യസായി ട്രസ്റ്റുമായി ചേർന്ന് 450 അടി ചതുരശ്ര വിസ്തീർണ്ണം വീതമുള്ള 450 റെസിഡൻഷ്യൽ യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി 1400 രൂപ നിരക്കിൽ കരാറിൽ ഒപ്പുവെയ്ക്കുകയായിരുന്നു.

Also Read:ഷോപ്പിയാനി ഏറ്റുമുട്ടലിൽ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറെ സൈന്യം വധിച്ചു

എന്നാൽ കെട്ടിട നിർമ്മാണം ഒടുവിൽ പൂർത്തിയായതാകട്ടെ 4.87 കോടി ചെലവഴിച്ചും. 1400 രൂപ നിരക്കിൽ നിർമ്മാണം പൂർത്തീകരിച്ചതെങ്കിൽ ചെലവ് 2 കോടിയിൽ ഒതുങ്ങുമെന്ന സാഹചര്യത്തിലാണ് ചെലവിട്ട കണക്കിലെ പൊരുത്ത കേടുകളിൽ അഴിമതി നടന്നുവെന്ന സംശയം കൂടുതൽ ബലപ്പെടുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ 43 സെൻ്റ് കൈയേറി സാക്ഷരതാ മിഷൻ ആസ്ഥാന മന്ദിരം പേട്ടയിൽ നിർമ്മിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരം നഗരസഭ കണ്ടെത്തിയിരുന്നു. 16 സെൻ്റ് സ്ഥലത്ത് 7,000 ചതുരശ്ര അടിയിൽ കെട്ടിട നിർമ്മാണം നടത്താനായിരുന്നു സർക്കാർ അനുമതി നൽകിയിരുന്നത്. ഇത് മറികടന്നാണ് 13,654 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.

Also Read:കർക്കടക മാസത്തിൽ ചെയ്യേണ്ട കാര്യങ്ങൾ…

സ്ഥലത്തിൻ്റെ കൈവശാവകാശം സാക്ഷരതാ മിഷനു ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, അത് ഇപ്പോഴും പൊതു വിദ്യാഭ്യാസ വകുപ്പിൽ തന്നെയാണ് താനും. കേവലം 30 ജീവനക്കാരിൽ ഒതുങ്ങുന്ന ഓഫീസിനു വേണ്ടിയാണ് 4.87 കോടി ചെലവിട്ട് കെട്ടിടം നിർമ്മിച്ചതെന്ന് ഓർക്കണം. ഇതുകൂടാതെ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുൾപ്പെടെ നടത്തുന്ന സാക്ഷരതാ പ്രേരക്മാർക്ക് വേതനം നൽകാത്തതും ചർച്ചയായിരുന്നു. മിഷന്റെ കോടികളുടെ തനതു ഫണ്ട് ധൂർത്തടിക്കുകയാണെന്ന ആരോപണമാണ് ഉയർന്നത്. വിവിധ തുല്യതാ കോഴ്സുകളിലും സർട്ടിഫിക്കറ്റ് കോഴ്സുകളിലുമായി റജിസ്ട്രേഷനിലൂടെ സമാഹരിച്ച ഫണ്ട് ആര്ഭാടങ്ങൾക്കായി ചിലവഴിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button