ഗുവാഹത്തി: അസമില്‍ വന്‍ ലഹരി വേട്ട. ഒറ്റ ദിവസത്തെ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്നും 170 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. നാലിടങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.
കോടികള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ തീയിട്ട് നശിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരിട്ടാണ് ലഹരി വസ്തുക്കള്‍ തീയിട്ട് നശിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
11.8 കിലോ മോര്‍ഫിന്‍, 2.89 കിലോ ക്രിസ്റ്റല്‍ മെത്, 3.47 കിലോ ഹെറോയിന്‍, 102.91 കിലോ കഞ്ചാവ്, 2,03,384 ലഹരി ഗുളികകള്‍ എന്നിവയാണ് നശിപ്പിച്ചത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാന്‍ തന്നെയാണ് അസം സര്‍ക്കാരിന്റെ തീരുമാനം.
Post Your Comments