Latest NewsKeralaNews

കൊല്ലത്ത് അഞ്ച് വയസുകാരനെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വയോധികൻ അറസ്റ്റിൽ

കൊല്ലം : അഞ്ച് വയസുകാരനെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സംഭവത്തില്‍ വയോധികനെ ചാ​ത്ത​ന്നൂ​ര്‍ പോ​ലീ​സ് അറസ്റ്റ് ചെയ്തു. ചാ​ത്ത​ന്നൂ​ര്‍​ കാ​രം കോ​ട് ഏ​റം തെ​ക്ക് തെ​ങ്ങു​വി​ള വീ​ട്ടി​ല്‍ ജോ​ണ്‍ വ​ര്‍​ഗ്ഗീ​സാ (58) ണ് ​അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഇന്ത്യന്‍ ന്യൂസ് പോര്‍ട്ടലായ ന്യൂസ്‌ ക്ലിക്കിനെതിരെ കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് 

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സംഭവം. വയോധികന്‍ വീട്ടില്‍ എത്തിയ അഞ്ചു വയസ്സുകാരനെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ കുട്ടി തിരികെ വീട്ടില്‍ എത്തിയതോടെ വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും പ്ര​ക​ടി​പ്പിച്ചു. ഇതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ ആണ് കുട്ടി വിവരങ്ങള്‍ പറയുന്നത്. കുട്ടിയെ ഉടന്‍ തന്നെ നെ​ടു​ങ്ങോ​ലം ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.

തുടർന്ന് ചാ​ത്ത​ന്നൂ​ര്‍ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ​ര​വൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button