പനജി: കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ഓള്‍ഡ് ഗോവ കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞത്. ഇരുഭാഗത്തേക്കുമുള്ള സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.
വഴിതിരിച്ചുവിട്ട ട്രെയിനുകള്‍…
ഗതാഗത തടസ്സത്തെ തുടർന്ന് വഴിതിരിച്ചുവിട്ട ട്രെയിനുകള്‍ പനവേലിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ സര്‍വീസുണ്ടാകില്ല. കര്‍ജാത്, പുണെ വഴിയാകും ഇത് സര്‍വീസ് നടത്തുക.
Read Also: വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് വി ശിവന്‍കുട്ടി
- 06345- ഞായറാഴ്ച ലോക്മാന്യതിലകില്‍ നിന്ന് പുറപ്പെട്ട ലോക്മാന്യ തിലക്-തിരുവനന്തപുരം ട്രെയിന്‍, 02618-ഞായറാഴ്ച നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട നിസാമുദ്ദീന്‍-എറണാകുളം ട്രെയിന്‍, 04696- ഞായറാഴ്ച അമൃത്സറില്‍ നിന്ന് പുറപ്പെട്ട അമൃത്സര്‍-കൊച്ചുവേളി വീക്കിലി സ്പെഷ്യല്‍,
- 01224-ഞായറാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം-ലോക്മാന്യതിലക് തുരന്തോ ബൈവീക്കിലി, 09261- ഞായറാഴ്ച കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി പോര്‍ബന്ദര്‍ വീക്കിലി,02977-ഞായറാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം-അജ്മീര്‍ വീക്കിലി എന്നീ ട്രെയ്‌നുകള്‍ മഡ്ഗാവിനും പനവേലിനും ഇടയില്‍ സര്‍വീസ് നടത്തില്ല.
- 024432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി, 06345 ലോക്മാന്യതിലക്-തിരുവനന്തപുരം.
- 01150 പുണെ-എറണാകുളം വീക്കിലി എന്നീ ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് ഇതിലെ യാത്രക്കാരെ റോഡ് വഴി മഡ്ഗാവിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് സെപെഷ്യല്‍ ട്രെയിനില്‍ യാത്ര തുടരും.
Post Your Comments