നൈറോബി: മറിഞ്ഞ ടാങ്കറിൽ നിന്ന് എണ്ണയൂറ്റാൻ ശ്രമിക്കുന്നതിനിടെ തീപടർന്ന് 13 പേർ മരിച്ചു. കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കറും പരിസരവും കത്തിപ്പിടിക്കുകയായിരുന്നു.
സംഭവത്തിൽ 13 പേര് മരണത്തിന് കീഴടങ്ങി. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലര്‍ക്കും പൊള്ളലേറ്റ പരിക്ക് സാരമുള്ളതാണ്. കുട്ടികളും ദുരന്തത്തിനിരയായവരില്‍ പെടും. മരണസംഖ്യ ഉയരുമെന്ന് പൊലീസ് അറിയിച്ചു. എണ്ണയെടുക്കാൻ ഓടിക്കൂടിയ ജനങ്ങളാണ് തീപടർന്നതിനു കാരണമെന്നാണ് നിഗമനം.
അപകടം നടന്ന് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാണ് അഗ്നിബാധ അണക്കാന്‍ രക്ഷാസേന എത്തിയത്. ഇതിനിടയിലായിരുന്നു ജനങ്ങളുടെ തിക്കും തിരക്കും. പാലുമായി പോയ ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. എണ്ണ ടാങ്കര്‍ മറിഞ്ഞ വിവരമറിഞ്ഞ് വന്‍ജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്.
Post Your Comments