Latest NewsKeralaNattuvarthaNews

മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുന്നു, മഹേഷ് നാരായണന്റേത് രാഷ്ട്രീയ അടിമത്തം: രാഹുൽ മാങ്കൂട്ടത്തിൽ

കള്ളക്കടത്തും തീവ്ര വർഗീയതയും ഒരു പ്രത്യേക സമുദായത്തിന് മുകളിൽ ചാർത്താൻ കാണിച്ച വ്യഗ്രത വിമർശിക്കപ്പെടേണ്ടതാണ്

അടൂർ: ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന ചിത്രം ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അടുത്ത് നടന്ന ഒരു സംഭവത്തെ ചരിത്ര വിരുദ്ധമായി സമീപിച്ചിരിക്കുന്നത് ചരിത്ര ബോധമുള്ളവർക്ക് ഒരിക്കലും ദഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ബീമാപ്പളളി വെടിവെപ്പിന് ഉത്തരവാദിയായ കോടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയോ ഒരിടത്ത് പോലും കാണിക്കാതിരിക്കാൻ സംവിധായകൻ കാണിച്ച സൂക്ഷ്മത പ്രത്യേകം എടുത്ത് പറയേണ്ടതാണെന്നും രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണെന്നും രാഹുൽ പറയുന്നു.

കള്ളക്കടത്തും തീവ്ര വർഗീയതയും ഒരു പ്രത്യേക സമുദായത്തിന് മുകളിൽ ചാർത്താൻ കാണിച്ച വ്യഗ്രത വിമർശിക്കപ്പെടേണ്ടതാണെന്നും ബീമാപ്പളളിയിലെ തുറയിൽ ജീവിക്കുന്നവർ കള്ളക്കടത്ത് നടത്തിയാണ് പണം സമ്പാദിക്കുന്നതെന്ന സംഘ് പരിവാർ ഭാഷ്യം സിനിമയിലൂടെ ഒളിച്ചു കടത്താൻ മഹേഷ് നാരായണൻ ശ്രമിച്ചിരിക്കുകയാണെന്നും അദ്ദേഹവും ചൂണ്ടിക്കാണിക്കുന്നു.

ഇടതു പക്ഷക്കാരനാണെന്ന് അവകാശപ്പെടുന്ന മഹേഷ് നാരായണൻ കേരളത്തിന് പുറത്തും, അകത്തും കാവി പ്രസ്ഥാനത്തിനോട് അന്തർധാരയുള്ള പിണറായി വിജയന്റെ ഒക്കച്ചങ്ങായി യാവാൻ സർവ്വഥാ യോഗ്യനാണെന്നും രാഹുൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button