Latest NewsNewsInternational

കോവിഡിന്റെ ഉത്ഭവത്തെ കുറിച്ച് അറിയുന്നതിനായി രണ്ടാം ഘട്ട അന്വേഷണത്തിനൊരുങ്ങി ഡബ്ല്യൂഎച്ച്ഒ

ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ആണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്

ജനീവ : കോവിഡിന്റെ ഉത്ഭവം തേടി ഡബ്ല്യൂഎച്ച്ഒ വീണ്ടും ചൈനയിലേക്ക്. ചൈനയിലെ ലബോറട്ടറികളും മാർക്കറ്റുകളും ലക്ഷ്യം വെച്ചുള്ള അന്വേഷണമാണ് ഡബ്ല്യൂ എച്ച് ഒ മുന്നോട്ട് വച്ചിരിക്കുന്നത്. ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ആണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

വുഹാനിലെ കോവിഡ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാർക്കറ്റ് ഉൾപ്പടെയുള്ളഎല്ലാ മാംസ മാർക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 2019ൽ മനുഷ്യരിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത സ്ഥലത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ലബോറട്ടറികളും റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടുകളും പഠനത്തിന്റെ പരിധിയിൽ വരണമെന്നും ഗെബ്രിയേസസ് പറഞ്ഞു.

Read Also  :  ചിക്കന്‍വില കുതിച്ചുയരുന്നു: സംസ്ഥാനത്ത് ചിക്കന്‍ ലോബി?

കോവിഡിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയ പ്രവർത്തനമാണെന്നും ഇതിൽ രാഷ്ട്രീയം കാണരുതെന്നും ഗബ്രിയേസസ് ആവശ്യപ്പെട്ടു. ചൈന സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button