തിരുവനന്തപുരം : തീയറ്ററുകൾ അടച്ചിട്ടിരിക്കുന്ന സമയത്ത് നികുതിയുടെ പേരിൽ സർക്കാർ വേട്ടയാടുന്നുവെന്ന് പരാതിയുമായി തീയറ്ററുടമകൾ. നികുതി ഇളവ് നൽകുമെന്ന് മന്ത്രി പറഞ്ഞിട്ട് ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ലെന്നാണ് തീയറ്റർ ഉടമകളുടെ ആരോപണം. തീയറ്ററുകൾ ഓണത്തിനെങ്കിലും തുറക്കണമെന്ന് ഫിലിം ചേംബറും ആവശ്യപ്പെട്ടു.
Read Also : സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവം : ഭർത്താവ് ഉൾപ്പെടെ 5 പേർക്ക് ജീവപര്യന്തം
അതേസമയം അധിക കെട്ടിട നികുതി അടയ്ക്കാൻ കഴിയില്ലെന്ന് സർക്കാരിനെ അറിയിക്കുമെന്ന് പത്മ ,ഷേണായിസ് ഉടമ സുരേഷ് പത്മ അറിയിച്ചു. അൺലോക്കിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ പല ദിവസങ്ങളിലായി തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും തീയറ്ററുകൾക്ക് അനുമതി ലഭിച്ചിട്ടില്ല.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെയാണ് തീയറ്ററുകൾക്ക് പൂട്ട് വീണത്. ബിവറേജ് ഉൾപ്പെടെ കടകൾ എല്ലാം തുറന്നിട്ടും തിയേറ്ററുകൾ തുറക്കാൻ അനുമതിയില്ലെന്ന് ആക്ഷേപമുണ്ട്.
Post Your Comments