Latest NewsKerala

സ്വർണക്കടത്തുകാർ 46 ലക്ഷം തട്ടി: മുഖ്യപങ്കാളി ഡിവൈഎഫ്ഐ നേതാവ്, സ്വര്‍ണപ്പണിക്കാരന്റെ പരാതിയിൽ കേസെടുക്കാതെ പൊലീസ്

പൊലീസ് ഒത്തുകളിക്കുകയാണെന്ന് ബോധ്യമായതോടെ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

കോഴിക്കോട്∙ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ തട്ടിപ്പിന് ഇരയായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട സ്വര്‍ണപ്പണിക്കാരന്‍ കല്ലാച്ചി സ്വദേശി രാജേന്ദ്രന്‍ ആത്മഹത്യയുടെ വക്കില്‍. രണ്ടു വര്‍ഷമായിട്ടും തട്ടിപ്പിലെ മുഖ്യപപങ്കാളിയായ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. പണം തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നും രാജേന്ദ്രന്‍ പറയുന്നു.

പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊയിലാണ്ടി പൊലീസ് അന്വേഷിക്കുന്ന അഖിലും ഡിവൈഎഫ്ഐ കല്ലാച്ചി മേഖല സെക്രട്ടറിയായിരുന്ന സി.കെ.നിജേഷും ചേര്‍ന്നാണ് രണ്ടുകിലോ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പരിചയക്കാരന്‍ കൂടിയായ രാജേന്ദ്രനെ സമീപിക്കുന്നത്. മറ്റൊരാളില്‍ നിന്ന് കടം വാങ്ങിയ 46 ലക്ഷവുമായി അഖിലിനൊപ്പം സ്വര്‍ണം വാങ്ങാന്‍ പോയ രാജേന്ദ്രന് സംഭവിച്ചത് മറ്റൊന്നായിരുന്നു.കഴുത്തിൽ കത്തി വെച്ച് കാശ് തട്ടിയെടുത്ത സംഘം സ്വർണം നൽകാൻ തയാറായില്ല. അഖിലുള്‍പ്പടെ പിടിയിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി.

പക്ഷേ പലതവണ പരാതി നല്‍കിയിട്ടും നിജേഷിനെതിരെ പൊലീസ് കേസെടുക്കാന്‍ തയാറായില്ല. പൊലീസ് ഒത്തുകളിക്കുകയാണെന്ന് ബോധ്യമായതോടെ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കടം തന്നവര്‍ ആകെയുള്ള വീടും പറമ്പും ഏതുസമയവും കൊണ്ടുപോകും. ഭാര്യയും മൂന്നുമക്കളുമായി പിന്നെ പെരുവഴിയിലിറങ്ങുകയേ തന്റെ മുന്നില്‍ വഴിയുള്ളൂ എന്നാണ് ഇയാൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button