Latest NewsNewsIndia

കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം ഓരോ പൗരനും ദുഃഖിതരാണെന്ന് ഓംപ്രകാശ് ചൗട്ടാല

ന്യൂഡൽഹി : ബിജെപിയുടെ തെറ്റായ നയങ്ങള്‍ കാരണം ഓരോ പൗരനും ദുഃഖിതരാണെന്നും ഇന്ത്യയില്‍ ഇടക്കാല പൊതുതിരഞ്ഞെടുപ്പ് ഏത് സമയവും നടക്കാമെന്നും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓംപ്രകാശ് ചൗട്ടാല പറഞ്ഞു. അധ്യാപകരെ നിയമവിരുദ്ധമായി നിയമിച്ച കേസില്‍ 2013 മുതല്‍ ജയിലില്‍ കഴിയുന്ന ഓം പ്രകാശ് ചൗട്ടാലയെ രണ്ടാഴ്ച മുമ്പാണ് വിട്ടയച്ചത്.

Read Also : ട്രയല്‍ റണ്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കിയ കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് മുന്‍ കരാര്‍ കമ്പനി 

“ബിജെപിയുടെ തെറ്റായ നയങ്ങള്‍ മൂലം രാജ്യത്തെ ഓരോ പൗരനും അസന്തുഷ്ടരാണ്. ഈ കണക്കിന് പോയാല്‍ ജനം 2024 വരെ കാക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും നടക്കാം”, ഓം പ്രകാശ് ചൗട്ടാല പറഞ്ഞു.

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധം അറിയിച്ച് ഓംപ്രകാശ് ചൗട്ടാല 2020 ഡിസംബറില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. 2021 ജനുവരിയില്‍ ഇദ്ദേഹത്തിന്റെ മകന്‍ അഭയ് സിങ് ചൗട്ടാല കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. നിലവില്‍ ഐഎന്‍എല്‍ഡിക്ക് പാര്‍ലമെന്റിലോ ഹരിയാണ അസംബ്ലിയിലോ ഒറ്റ സീറ്റുപോലുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button