Latest NewsKeralaNattuvarthaNews

മരം മുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച എൻ. ടി സാജനെ സസ്പെൻസ് ചെയ്യാൻ വനം വകുപ്പിന്റെ ശിപാർശ

തി​രു​വ​ന​ന്ത​പു​രം: മുട്ടിൽ മ​രം​മു​റി​ക്കേ​സി​ല്‍ വനം വകുപ്പിന്റെ നടപടികൾ ആരംഭിച്ചു. സംഭവത്തിൽ ആ​രോ​പ​ണ വി​ധേ​യ​നായ എ​ന്‍.​ടി. സാ​ജ​നെ സ​സ്പെ​ന്‍​ഡ് ചെ​യ്യാ​നാ​ണ് വ​നം​വ​കു​പ്പ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ശി​പാ​ര്‍​ശ കൈ​മാ​റി​യ​ത്. കേസന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ന്‍ സാ​ജ​ന്‍ ശ്ര​മി​ച്ചെ​ന്നും മു​റി​ച്ച മ​ര​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഓ​ഫി​സ​റെ കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നു​മാ​ണ്​ ക​ണ്ടെ​ത്ത​ല്‍. മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​ക്കു​ള്ള​ ശി​പാ​ര്‍​ശ​യും വ​രു​ന്ന​ത്​ ആ​ദ്യ​മാ​യാ​ണ്.

Also Read:ജർമ്മനിയിൽ നാശം വിതച്ച് മിന്നൽ പ്രളയം : വീടുകളെല്ലാം വെള്ളത്തിനടിയിൽ , മരണസംഖ്യ ഉയരുന്നു

അ​ന്വേ​ഷ​ണ ഉദ്യോഗസ്ഥരുടെ റി​പ്പോ​ര്‍​ട്ടി​ല്‍ സാ​ജ​ന്‍ അ​ട​ക്കമുള്ളവര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ്​ ഫോ​റ​സ്​​റ്റ്​ ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ റി​പ്പോ​ര്‍​ട്ട്​ ചീ​ഫ്​ സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക്​ കൈ​മാ​റി​

വനം കൊള്ള കണ്ടെത്തിയ സൗ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ ര​ഞ്ജി​ത് കു​മാ​ര്‍, മേ​പ്പാ​ടി ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ എം.​കെ. സ​മീ​ര്‍, ​ഡെപ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ.​പി. അ​ഭി​ലാ​ഷ് എ​ന്നി​വ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ സാ​ജ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലുള്ളത്. മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫി​സ​റു​ടെ താ​ല്‍ക്കാ​ലി​ക ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ള്ള​മൊ​ഴി കൊ​ടു​പ്പി​ച്ചുവെന്നും സാജനെതിരെയുള്ള റിപ്പോർട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button