Latest NewsNewsIndia

കോളേജുകൾ തുറക്കാനൊരുങ്ങി ഈ സംസ്ഥാനം: വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം

ബംഗളൂരു: കോളേജുകൾ തുറക്കാനൊരുങ്ങി കർണാടക. ജൂലൈ 26 മുതൽ കർണാടകയിലെ കോളേജുകൾ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വാക്‌സിൻ കുത്തിവെയ്പ്പുകൾ സ്വീകരിച്ച കുട്ടികൾക്കും അധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ മാർഗ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read Also: സംസ്ഥാനത്ത് ആറുകളിലും നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം

കർണാടകയിലുള്ള സ്വകാര്യ, സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ 65 ശതമാനം വിദ്യാർത്ഥികളും വാക്സിൻ സ്വീകരിച്ചവരാണെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡിപ്ലോമ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷാ തീയതിയും അദ്ദേഹം പുറത്തുവിട്ടിരുന്നു.

Read Also: ഉത്തരേന്ത്യയിലും കനത്ത മഴയ്ക്ക് സാധ്യത: കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button