Latest NewsKeralaNattuvarthaNews

കുഴൽപ്പണക്കേസും, മരംമുറിക്കേസും സി പി എമ്മും ബി ജെ പി യും ചേർന്ന് ഒത്തുതീർപ്പാക്കിയെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ. കൊടകര കുഴൽപ്പണക്കേസും, മുട്ടിൽ മരംമുറി വിവാദവും സിപിഎം, ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ ഒത്തുതീര്‍ത്തുവെന്നാണ് കെ മുരളീധരന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയും തമ്മില്‍ നടന്ന രഹസ്യ ചര്‍ച്ച ഒത്തുതീര്‍പ്പിന്റെ ഭാഗമായാണെന്നും മുരളീധരൻ വിമർശിച്ചു.

Also Read:‘ഹലോ, ഫഗത് പാസി ഉണ്ടോ? ഉണ്ടല്ലോ, അവൻ വെളുപ്പിച്ചു കൊണ്ടിരിക്കുവാ’: മാലിക്കിനെ വിമർശിച്ച് വൈറൽ കുറിപ്പ്

വിവാദമായിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതി യോഗം ചര്‍ച്ച ചെയ്യണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഇത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. കേരളത്തില്‍ സൗഹാ‍ര്‍ദ്ദത്തില്‍ കഴിയുന്ന രണ്ട് സമുദായങ്ങള്‍ തമ്മില്‍ നാളെ സംഘര്‍ഷത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ന്യൂനപക്ഷ സ്ക്കോളർഷിപ്പിൽ വലിയ വിവാദമാണ് സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ന്യൂനപക്ഷ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button