ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ജൂലൈ 18 മുതൽ 21 വരെ കനത്തമഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ തീരത്ത് ജൂലൈ 23 വരെ കനത്തമഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തർ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കൻ രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത 24 മണിക്കൂറിനിടെ ശക്തി കുറഞ്ഞതു മുതൽ അതിതീവ്രതയുള്ളതയുമായ കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നും ഈ സമയത്ത് പുറത്തുനിൽക്കുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും ജീവാപായം വരെയുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Read Also: അനധികൃത മദ്യവില്പന: ആളറിയാതെ എക്സൈസ് ഉദ്യോഗസ്ഥന് മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ
ജൂലൈ 18 മുതൽ 21 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖല( ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽഗിത്ത്, ബാൾട്ടിസ്ഥാൻ, മുസാഫർബാദ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്)യിലും വടക്കുപടിഞ്ഞാറൻ ഇന്ത്യ(പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, യു.പി., വടക്കൻ മധ്യപ്രദേശ്)യിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും തീവ്രത കുറഞ്ഞതു മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരത്തും സമീപ പ്രദേശങ്ങളിലും അടുത്ത 5-6 ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കി.
Read Also: ബക്രീദിന് ഇളവുകള്‍ നൽകിയ കേരള സർക്കാരിനെതിരെ കേസെടുക്കുന്നില്ലേ?: സുപ്രീംകോടതിക്കെതിരെ വിഎച്ച്പി
Post Your Comments