Latest NewsIndiaNews

ബക്രീദിന് ഇളവുകള്‍ നൽകിയ കേരള സർക്കാരിനെതിരെ കേസെടുക്കുന്നില്ലേ?: സുപ്രീംകോടതിക്കെതിരെ വിഎച്ച്പി

രാജ്യത്തെ ഐക്യത്തോടെ ബന്ധിപ്പിക്കുന്ന ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനമാണ് കൻവർ യാത്രയെന്ന് സുരേന്ദ്ര ജെയിൻ പറഞ്ഞു

ന്യൂഡല്‍ഹി : കോവിഡിനെ തുടർന്ന് ഹരിദ്വാറിലേക്കുള്ള കന്‍വാര്‍ യാത്ര റദ്ദാക്കാന്‍ തീരുമാനിച്ച ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ തീരുമാനം പുനപരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. സുപ്രീംകോടതി വിഷയത്തില്‍ വിവേചനപരമായി പെരുമാറരുത് എന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജയിന്‍ പറഞ്ഞു. കേരളത്തില്‍ ബക്രീദ് ആഘോഷങ്ങള്‍ക്ക് ഇളവ് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്ര ജയിന്റെ പരാമര്‍ശം.

‘കന്‍വാര്‍ യാത്ര റദ്ദാക്കാനുള്ള യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ തീരുമാനം പുനപരിശോധിക്കണം.വിഷയത്തില്‍ സുപ്രീംകോടതി വിവേചനപരമായി പെരുമാറരുത്. ബക്രീദിന് കേരള ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കിയില്ലേ? എന്തുകൊണ്ട് സുപ്രീംകോടതി ഇതില്‍ സ്വമേധയാ കേസെടുത്തില്ല?’- സുരേന്ദ്ര ജയിന്‍ ചോദിച്ചു.

Read Also  :  മാലിക് ഉയർത്തുന്ന രാഷ്ട്രീയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ എം എ നിഷാദ്

രാജ്യത്തെ ഐക്യത്തോടെ ബന്ധിപ്പിക്കുന്ന ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനമാണ് കൻവർ യാത്രയെന്ന് സുരേന്ദ്ര ജെയിൻ പറഞ്ഞു. കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള യാത്ര അനുവദിക്കണം എന്നും സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button