Latest NewsNewsGulf

പ്രവാസി മലയാളികൾക്ക് ആശ്വാസം: ഇന്നു രാത്രി കോഴിക്കോട്ട് നിന്നും ദുബായിലേക്ക് വിമാനം കയറുന്നത് 13 പേര്‍

ഏപ്രില്‍ 24 മുതല്‍ ഇന്ത്യക്കാര്‍ക്ക് യു.എ.ഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ ബഹ്‌റൈന്‍, സൗദി എന്നിവിടങ്ങളിലൂടെയായിരുന്നു കൂടുതല്‍ പ്രവാസികളും എത്തിയിരുന്നത്.

ദുബായ്: മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷയായി ഖത്തര്‍ വഴി ദുബായ് യാത്ര. ദുബായിലെത്താന്‍ കാത്തിരുന്ന 13 പേര്‍ ഇന്നു രാത്രിയുള്ള വിമാനത്തില്‍ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തും. അവിടെ ക്വാറന്റീനിനുള്ള ഹോട്ടല്‍ ബുക്കിങ് നടത്തി, ഖത്തറിലെ ഇഹ്‌തെറാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണു ദുബായ് യാത്ര.

റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്യണം എന്നാണ് നിര്‍ദേശമെങ്കിലും ദുബായ് ടിക്കറ്റും താമസവീസയും കാണിക്കുന്നവര്‍ക്ക് യാത്രാനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കാണു യാത്രാനുമതി ലഭിക്കുക. നിര്‍ത്തലാക്കിയിരുന്ന ഓണ്‍ അറൈവല്‍ വീസയും ഖത്തര്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

Read Also: കേരളത്തില്‍ നിര്‍മ്മിക്കുന്നത് ആവശ്യമുള്ള മരുന്നുകളുടെ 10% മാത്രം: 90 ശതമാനവും വാങ്ങുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്

ക്വാറന്റീന്‍ ഉള്‍പ്പെടെ ഒരാള്‍ക്ക് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചെലവാകും. ഏപ്രില്‍ 24 മുതല്‍ ഇന്ത്യക്കാര്‍ക്ക് യു.എ.ഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ ബഹ്‌റൈന്‍, സൗദി എന്നിവിടങ്ങളിലൂടെയായിരുന്നു കൂടുതല്‍ പ്രവാസികളും എത്തിയിരുന്നത്. അവിടെയും വിലക്ക് വന്നതോടെ അര്‍മേനിയ, താഷ്‌ക്കന്റ് വഴി പോലും വന്‍തുക മുടക്കി ദുബായില്‍ എത്തിയവരുണ്ട്.

shortlink

Related Articles

Post Your Comments


Back to top button