ദോഹ: തങ്ങളുടെ ആഗോള സര്‍വ്വീസ് സാധാരണ ഗതിയിലായെന്നും മിക്ക വിമാനങ്ങളും പഴയ സമയക്രമത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്നും ഖത്തർ എയർവേയ്‌സ്. 1,200ഓളം വിമാന സര്‍വ്വീസുകള്‍ കഴിഞ്ഞ ആഴ്ച തടസ്സപ്പെട്ടിരുന്നതായും ഖത്തര്‍ എയര്‍വേയ്സ് പുറത്തിറക്കിയ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ജൂലൈ നാലോടെ ഡബ്ലിന്‍, ഫ്രാന്‍സിലെ നീസ് എന്നിവിടങ്ങളിലേയ്ക്ക് നേരിട്ടും 2018ല്‍ യുഎസിലെ ലാസ് വേഗാസ്, ഓസ്ട്രേലിയയിലെ കാന്‍ബെറ, കാമറൂണിലെ ഡൗല എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വ്വീസ് ആരംഭിക്കും. ഖത്തര്‍ ഭീകരവാദത്തേയും ഭീകരവാദ സംഘടനകളെയും പിന്തുണയ്ക്കുന്നുവെന്നാരോപിച്ചാണ് സൗദി അറേബ്യ, ബഹ്റൈന്‍, യുഎഇ, ഈജിപ്ത് തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും വ്യോമാതിർത്തി അടച്ചിടും ചെയ്‌തിരുന്നു.
Post Your Comments