ദുബായ്: രാജ്യത്ത് ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ചിടങ്ങളില്‍ ഈദ് പീരങ്കിയൊരുക്കി ദുബായ് പൊലീസ്. സബീല്‍ മോസ്ക്, മന്‍ഖൂല്‍, അല്‍ മംസാര്‍, അല്‍ ബറാഹ, നാദല് ഹമര്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ നമസ്കാരം നടക്കുന്ന സ്ഥലങ്ങളിലാണ് പീരങ്കി. ഒരുക്കം പൂര്‍ത്തിയായതായി പൊലീസ് ജനറല്‍ ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാശിദ് ഖലീഫ അല്‍ ഫലാസി പറഞ്ഞു.
Read Also: മരുന്നുകൾ കേരളത്തിൽ നിന്നുതന്നെ ഉത്പാദിപ്പിക്കും: മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങി സംസ്ഥാനം
‘പെരുന്നാള്‍ നമസ്കാരം കഴിഞ്ഞയുടനാണ് പീരങ്കി മുഴങ്ങുക. നോമ്പുതുറയും പെരുന്നാളും അറിയിക്കാനാണ് മുമ്പ് പീരങ്കി മുഴക്കിയിരുന്നത്. സമയം അറിയാന്‍ ആധുനിക സാങ്കേതികവിദ്യകളുള്ള കാലത്തും പാരമ്പര്യം പിന്തുടരുന്നതിന്റെ ഭാഗമായാണ് പീരങ്കി മുഴക്കുന്നത്’- അദ്ദേഹം വ്യക്തമാക്കി.
Post Your Comments