കാലിഫോര്‍ണിയ : അമേരിക്ക കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ഫേസ്ബുക്ക്. അമേരിക്കന്‍ പ്രസിഡന്‌റ് ജോ ബൈഡന്‌റെ പരാമർശത്തിന് മറുപടിയായിട്ടാണ് ഫേസ്ബുക്ക് ഇക്കാര്യം പറഞ്ഞത്.
കോവിഡ് വാക്സിനുകളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ജനങ്ങളെ വാക്സിനേഷനില്‍ നിന്ന് പിന്തിരിപ്പിക്കുന്നു എന്നായിരുന്നു ബൈഡന്‌റെ ആരോപണം . ഫേസ്ബുക്കിന്റെ പ്ലാറ്റ്ഫോമുകളിലെ ദോഷകരമായ ഉള്ളടക്കം ഒഴിവാക്കാൻ ഫേസ്ബുക്ക് മുൻകൈ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : ഹെഡ് ഫോണിന് വേണ്ടിയുള്ള തർക്കത്തിൽ ബന്ധുവായ 20 കാരിയെ കൊലപ്പെടുത്തി യുവാവ്
എന്നാല്‍, വസ്തുതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഫെയ്സ്ബുക്കിന്‌റെ മറുപടി.’അമേരിക്കയിലെ ഫേസ്ബുക്ക് ഉപഭോക്താക്കളായ 85 ശതമാനം പേരും കോവിഡ് വാക്‌സിനേഷന്‍ എടുത്തവരോ എടുക്കാന്‍ താത്പര്യപ്പെടുന്നവരോ ആണ്. ജൂലൈ നാലിനകം അമേരിക്കയിലെ 70 ശതമാനം പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും എന്നതായിരുന്നു ബൈഡന്‌റെ ലക്ഷ്യം. ഇത് നടപ്പിലാക്കാന്‍ സാധിക്കാത്തതിന് ഫേസ്ബുക്ക് ഉത്തരവാദികളല്ല’- കമ്പനി വൈസ്പ്രസിഡന്‌റ് ഗൈ റോസന്‍ പറഞ്ഞു.
Post Your Comments