തിളക്കമുള്ളതും അതോടൊപ്പം ആരോഗ്യം ഉള്ളതുമായ ഒരു ചര്‍മ്മ വ്യവസ്ഥിതി കൈവശപ്പെടുത്തണന്ന് ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. മുഖത്തെ കറുപ്പ്, ചുളിവുകള്‍, വരണ്ട ചര്‍മ്മം എന്നിവ അകറ്റാന്‍ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയില്‍ ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കും. അതേസമയം മുട്ടയുടെ വെള്ളയില്‍ ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി മുട്ട കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം.
മുട്ടയുടെ വെള്ളയും നാല് ടീസ്പൂണ്‍ വെള്ളരിക്ക ജ്യൂസും രണ്ട് ടീസ്പൂണ്‍ തണുത്ത പാലും മിക്സ് ചെയ്യുക. മുഖത്ത് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിനു മുന്‍പ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിക്കളയുക.
രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 30 മിനിട്ട് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക.
രണ്ട് മുട്ടയുടെ വെള്ളയും കാല്‍കപ്പ് തക്കാളി നീരും ഒരു സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
രണ്ട് ടീസ്പൂണ്‍ കടലമാവ് മുട്ടയുടെ വെള്ളയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. എണ്ണമയം നീക്കാന്‍ ഇത് മികച്ചൊരു ഫേസ് പാക്കാണിത്.
Post Your Comments