കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിലപാടിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി സി.പി.എം. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി നേതാവ് കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിലാണ് നടപടി. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ടു. ഇവിടെ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിക്കും.
ഒപ്പം ഏരിയ കമ്മിറ്റിയിലെ രണ്ടുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.ബ്ലോക് പഞ്ചായത്ത് പ്രസിഡൻറും കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. ചന്ദ്രി, ഏരിയ കമ്മിറ്റിയംഗം ടി.കെ. മോഹൻ ദാസ് എന്നിവരെയാണ് പുറത്താക്കിയതായാണ് വിവരം. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. ഇന്ന് ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.
Read Also : രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്ക് കോവിഡ്
നേരത്തെ സ്ഥലം എം.എല്‍.എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്കെതിരെയും സിപിഎം അച്ചടക്ക നടപടിയെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിനാണ് നല്‍കിയിരുന്നത്. ഇതില്‍ വലിയ പ്രതിഷേധമുയര്‍ന്നുവന്നിരുന്നു. ഇതോടെ നിരവധി പേർ കുഞ്ഞഹമദ് കുട്ടി മാസ്റ്റര്‍ക്കായി തെരുവിലിറങ്ങിയിരുന്നു. ഇത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പോലും ഞെട്ടിച്ചിരുന്നു.
Post Your Comments