ലക്നൗ : സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച കേസിൽ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ ബല്ലിയ കോടതിയാണ് ശിക്ഷ വിധിച്ചത്.
Read Also : രാജ്യത്തെ അഭിഭാഷകരുടെ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
കോട്വാലി സ്വദേശിനിയായ മീന 2008 ഫെബ്രുവരിയിലാണ് ശേഷ്നാഥ് സിങ്ങിനെ വിവാഹം ചെയ്തത്. 2018 ഏപ്രിൽ 3ന് ഭർതൃഗൃഹത്തിൽ ഇവർ പൊള്ളലേറ്റു മരിച്ചു. സ്ത്രീധനത്തെച്ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് മകളെ ചുട്ടുകൊല്ലുകയായിരുന്നു എന്നാരോപിച്ച് മീനയുടെ പിതാവ് അശോക് സിങ് നൽകിയ പരാതിയിലാണ് വിധി വന്നത്.
അഡീഷനൽ ജില്ലാ ജഡ്ജി നിതിൻ കുമാർ ഠാക്കൂറാണ് പ്രതികൾക്ക് ജീവപര്യന്തം തടവും 5,000 രൂപവീതം പിഴയും വിധിച്ചത്. ശേഷ്നാഥ്, പിതാവ് സുരേഷ് സിങ്, മാതാവ് താതേരി ദേവി, സഹോദരിമാരായ സുനിത, സരിത എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
Post Your Comments