KeralaLatest NewsNews

ജനങ്ങൾ സഹകരിച്ചാൽ കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങൾ നന്നായി സഹകരിച്ചാൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഒഴിവാക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കിയും, ലോക്ക്ഡൗൺ ലഘൂകരിച്ചും, വാക്‌സിനേഷൻ വേഗത്തിലാക്കിയുമാണ് രണ്ടാം തരംഗത്തെ സംസ്ഥാനം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിൻ സംസ്ഥാനത്തിന് ലഭിക്കുന്ന രീതിയിൽ വേഗത്തിലാക്കുവാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സർക്കാർ ഉത്തരവിൽ പരാമർശമില്ല: ഞായറാഴ്ച മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായ തീരുമാനവുമായി ബെവ്കോ

‘ലോക്ക്ഡൗൺ വലിയ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ച് ഇതിൽ സംസ്ഥാന സർക്കാർ ഇളവ് നൽകുന്നുണ്ട്. എന്നാൽ സംസ്ഥാനം നേരിടുന്ന അവസ്ഥയിൽ എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാൻ സാധിക്കില്ല. എങ്കിലും ചില മാറ്റങ്ങൾ പ്രഖ്യാപിക്കുകയാണെന്ന്’ മുഖ്യമന്ത്രി അറിയിച്ചു.

‘ടിപിആർ അനുസരിച്ച് നാല് വിഭാഗമായാണ് സംസ്ഥാനത്തെ തിരിച്ചിരിക്കുന്നത്. എ വിഭാഗം ടിപിആർ അഞ്ചിൽ കുറവ് ഇതിൽ 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. അഞ്ച് മുതൽ പത്തുവരെ ടിആർപിയുള്ള ബി വിഭാഗത്തിൽ 392 തദ്ദേശ സ്ഥാപനങ്ങളുണ്ട്. 10 മുതൽ 15വരെ ടിആർപിയുളള പ്രദേശങ്ങളാണ് സി വിഭാഗത്തിൽ 362 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഡി വിഭാഗം 15 ന് മുകളിൽ ടിആർപിയുള്ളതാണ്. ഇതിൽ 194 തദ്ദേശ സ്ഥാപനങ്ങളുണ്ടെന്ന്’ മുഖ്യമന്ത്രി വിശദമാക്കി.

‘ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാം. ഇലക്ട്രോണിക്ക് ഷോപ്പുകൾ, ഇലക്ട്രോണിക്ക് അനുബന്ധ ഷോപ്പുകൾ, വീട്ടുപകരണ ഷോപ്പുകൾ എന്നിവ എ, ബി കാറ്റഗറികളിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി എട്ടുവരെ തുറക്കാം. ഡി വിഭാഗത്തിലെ പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതിന് അനുമതി കൊടുത്തിരുന്നില്ല. ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കടകൾ തുറക്കാൻ അനുമതി കൊടുക്കും. ബക്രീദുമായി ബന്ധപ്പെട്ട മൂന്ന് ദിവസത്തെ ഇളവ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രോണിക്, വീട്ടുപകരണ കടകൾ എ,ബി,സി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാമെന്ന്’ അദ്ദേഹം വ്യക്തമാക്കി.

Read Also: രണ്ടാം പിണറായി സര്‍ക്കാറിന്റെ ആയുസിനായി ‘ഫാത്തിഹ’ ഓതിക്കോളൂ: മുസ്ലിം സംഘടനകളെ പരിഹസിച്ച്‌ ലീഗ് നേതാവ്

‘ആരാധനാലയങ്ങളിൽ വിശേഷ ദിവസങ്ങളിൽ 40 പേർ വരെ അനുവദിക്കും. ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവരായിരിക്കണം വരുന്നവർ എന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണം. എ, ബി മറ്റു കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടിഷോപ്പുകൾ, ബാർബർ ഷോപ്പുകൾ എന്നിവ ഒരു ഡോസ് വാക്‌സിൻ എടുത്ത ജീവനക്കാരെ വച്ച് തുറന്ന് പ്രവർത്തിക്കാം. സീരിയൽ ഷൂട്ടിങ് പോലെ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ സിനിമാ ഷൂട്ടിങ്ങ് അനുവദിക്കും. ഒരു ഡോസ് വാക്‌സീനെടുത്തവർക്കേ ഇത്തരം ഇടത്ത് പ്രവേശനം അനുവദിക്കാവൂ. കടുത്ത നിയന്ത്രണങ്ങളോടെയാണ് അനുമതി. എഞ്ചിനീയറിങ്, പോളിടെക്‌നിക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ച സാഹചര്യത്തിൽ ഹോസ്റ്റലുകളിൽ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചർച്ച ചെയ്യുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ലോക്ക് ഡൗൺ ഇളവുകൾ: കർശന ജാഗ്രതയ്ക്ക് പോലീസിന് നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button