KeralaNattuvarthaLatest NewsNews

‘ഹിന്ദു ദൈവങ്ങൾ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല’: ഓണ്‍ലൈന്‍ ക്ലാസിനിടെ ദൈവങ്ങളെ അധിക്ഷേപിച്ച അധ്യാപിക വിവാദത്തില്‍

നാലു തലയുള്ളവരും പാമ്പിന്റെ മുകളില്‍ കിടക്കുന്നവരും നെറ്റിയില്‍ കണ്ണുള്ളവരുമായ ദൈവങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അധ്യാപിക വിവാദത്തില്‍. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപിക ബൃന്ദയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെ ദൈവനിന്ദ പഠിപ്പിച്ചത്. അധ്യാപികയുടെ പരാമർശത്തിനെതിരെ രക്ഷകർത്താക്കളുടെ പ്രതിഷേധം ശക്തമായി.

വ്യാഴാഴ്ച ഓൺലൈൻ ക്ലാസ്സിനിടെ ‘നാലു തലയുള്ളവരും പാമ്പിന്റെ മുകളില്‍ കിടക്കുന്നവരും നെറ്റിയില്‍ കണ്ണുള്ളവരുമായ ദൈവങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല’എന്നാണ് അധ്യാപികയായ ബൃന്ദ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്തത്. രാമനും കൃഷ്ണനുമൊക്കെ ജനിച്ചിട്ടുണ്ടെന്നു പോലും വിശ്വസിക്കാനാവില്ലെന്നും ബൃന്ദ വിദ്യാര്‍ഥികളോട് പറയുന്നു. അതേസമയം, ജീസസ് ജീവിച്ചിരുന്നുവെന്നും അതിന് കൃത്യമായ തെളിവും ഡേറ്റും സമയവുമുണ്ടെന്നും ബൃന്ദ ഇതേ ക്ലാസിലെ കുട്ടികളെ പഠിപ്പിച്ചതായും രക്ഷിതാക്കള്‍ പറയുന്നു.

അധ്യാപികയുടെ പരാമർശത്തിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. അധ്യാപികയോട് വിശദീകരണം തേടിയതായി പിടിഎ പ്രസിഡന്റ് വ്യക്തമാക്കി. തനിക്ക് പറ്റിയ മനഃപൂര്‍വമല്ലാത്ത അബദ്ധമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് അധ്യാപികയുടെ വിശദീകരണം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച്‌ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സുവനീർ പുറത്തിറക്കി കോട്ടണ്‍ഹില്‍ സ്‌കൂള്‍ വിവാദങ്ങളിൽ പെട്ടിരുന്നു. ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി സ്‌കൂള്‍ വളഞ്ഞതിനേ തുടര്‍ന്ന് വിതരണം ചെയ്ത പുസ്തകങ്ങള്‍ മുഴുവന്‍ കുട്ടികളില്‍ നിന്ന് തിരിച്ചുവാങ്ങി സ്‌കൂള്‍ അധികൃതര്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button