Latest NewsKeralaNattuvarthaNews

‘ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രാ​യ ന​ട​പ​ടി അ​റി​ഞ്ഞി​ട്ടി​ല്ല’: പ്ര​തി​പ​ക്ഷ നേ​താ​വി​ന് മറുപടിയുമായി റ​വ​ന്യൂ മന്ത്രി

ആ ​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​തൊ​ക്കെ മന്ത്രി അ​റി​യു​ന്നു​ണ്ടോ

കൊ​ച്ചി: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ വി​മ​ര്‍​ശ​ന​ങ്ങ​ൾ​ക്ക് മറുപടിയുമായി റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. റ​വ​ന്യൂ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രാ​യ ന​ട​പ​ടി അ​റി​ഞ്ഞി​ട്ടി​ല്ല എ​ന്ന് അദ്ദേഹം ആ​വ​ര്‍​ത്തി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്രി​യ​യി​ല്‍ ഇ​ട​പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് തോ​ന്നി​യി​ട്ടില്ലെന്നും റ​വ​ന്യൂ വ​കു​പ്പ് ഇ​ട​പെ​ടേ​ണ്ട പ്ര​ശ്‌​ന​മാ​ണെ​ങ്കി​ല്‍ അ​തി​ല്‍ ഇ​ട​പെ​ടു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

നേ​ര​ത്തേ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജനെതിരെ വിമർശനവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് രം​ഗ​ത്തെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തി​പ്പോ​ൾ ഒ​രു റ​വ​ന്യൂ മ​ന്ത്രി​യു​ണ്ടോ എന്നും ഉ​ണ്ടെ​ങ്കി​ൽ, ആ ​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​തൊ​ക്കെ മന്ത്രി അ​റി​യു​ന്നു​ണ്ടോ​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ ചോ​ദി​ച്ചു.

റവന്യൂ വ​കു​പ്പി​ന്‍റെ സൂ​പ്പ​ർ മ​ന്ത്രി​യാ​യി സ്വ​യം അ​വ​രോ​ധി​ത​നാ​യ സെ​ക്ര​ട്ട​റി​ക്ക് മന്ത്രി അ​ധി​കാ​രം പൂ​ർ​ണ​മാ​യി അ​ടി​യ​റ​വെ​ച്ചോ എ​ന്നും വ​കു​പ്പി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന തി​ക്ത അ​നു​ഭ​വ​ങ്ങ​ൾ മന്ത്രി അ​റി​ഞ്ഞി​ല്ലേ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button