ജയ്പൂര്‍: രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് രാജസ്ഥാന് മന്ത്രി പ്രതാപ് സിങ് ഖജാരിയാവാസ് കുറ്റപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് അസമിലും ഉത്തര്‍പ്രദേശിലുമടക്കം നയരൂപവത്കരണം പുരോഗമിക്കുമ്പോഴാണ് മന്ത്രിയുടെ ആരോപണം വിവാദത്തിൽ ആയത്.
‘1975ല്‍ ഇന്ദിരാഗാന്ധി ‘നാം രണ്ട്, നമുക്ക് രണ്ട്’ മുദ്രാവാക്യം ഉയര്‍ത്തി ദേശവ്യാപക ക്യാംപെയിനിൽ നിന്ന് ആഹ്വാനം ചെയ്തിരുന്നു. അപ്പോള്‍ ബി.ജെ.പി, ജനസംഘം, ആര്‍.എസ്.എസ് നേതാക്കള്‍ അതിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. രണ്ടുകുട്ടി നയം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ അവര്‍ ഇന്ദിര ഗാന്ധിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. അക്കാലത്ത് നയം നടപ്പാക്കിയിരുന്നെങ്കില്‍ നിലവിലെ ജനസംഖ്യ വര്‍ധനവിന് കാരണമാകില്ലായിരുന്നു’ -പ്രതാപ് സിങ് പറഞ്ഞു.
Read Also: പരീക്ഷ പേപ്പറുകള്‍ കാണാതായ സംഭവം: പരാതി നല്‍കാനൊരുങ്ങി വിദ്യാര്‍ഥികള്‍
കുട്ടികളുടെ എണ്ണത്തെ ആസ്പദമാക്കി സ്ഥാനക്കയറ്റത്തിനും നിയമനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശിനേക്കാള്‍ മികച്ച ജനസംഖ്യ നയം രാജസ്ഥാനില്‍ ഇപ്പോള്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ടെങ്കില്‍ ഉപയോഗശൂന്യമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി രംഗത്തെത്തും. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ തുടങ്ങിയവര്‍ തമ്മില്‍ ശത്രുത വളര്‍ത്തുകയാണ് ലക്ഷ്യം’ -മന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ ഉദ്ദേശത്തില്‍ മറ്റൊന്നുമില്ലെങ്കില്‍ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments