തിരുവനവന്തപുരം : ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മാലിക്ക്. ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതോടെ ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളിലൊന്നായ ബീമാപള്ളി വെടിവെപ്പിനെ കുറിച്ചാണ് സിനിമ പറയുന്നത്. എന്നാല്‍ സംവിധായകന്‍ ബോധപൂര്‍വ്വം വെടിവെപ്പില്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് ഉണ്ടായിരുന്ന പങ്ക് മറച്ച് വെച്ചുവെന്നാണ് ഉയരുന്ന വിമര്‍ശനം.
സിനിമയെ കുറിച്ച് എഴുത്തുകാരനായ എന്‍ എസ് മാധവനും അതേ അഭിപ്രായം തന്നെയാണ് ഉള്ളത്. സിനിമയുടെ കഥ സാങ്കല്‍പികം മാത്രമാണെന്ന് സംവിധായകന്‍ പലപ്പോഴായി പറയുകയുണ്ടായി. അത്തരത്തില്‍ സാങ്കല്‍പികമാണെങ്കിലും എന്ത് കൊണ്ടാണ് സിനിമയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചിരിക്കുന്നത്. അതും പച്ച കൊടിയുള്ള പാര്‍ട്ടി എന്നാണ് എന്‍ എസ് മാധവന്റെ ചോദ്യം. ട്വറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : കോവിഡിനെ തുടർന്ന് വരുമാനം നിലച്ചു: തിരുവിതാംകൂർ ദേവസ്വം ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ
‘മാലിക്ക് പൂര്‍ണ്ണമായും സാങ്കല്‍പിക കഥയാണെന്ന് പറയാം. പക്ഷെ എന്ത് കൊണ്ടാണ് സിനിമയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചിരിക്കുന്നത്. അതും പച്ച കൊടിയുള്ള പാര്‍ട്ടി. എന്തിനാണ് ലക്ഷദ്വീപ് ക്രിമിനലുകളുടെ താവളമാണെന്ന് കാണിക്കുന്നത്? പിന്നെ മഹല്‍ കമ്മിറ്റി എന്താണ് ക്രിസ്ത്യാനികളെ അകത്തേക്ക് കയറ്റാന്‍ സമ്മതിക്കാത്തത്. ഇത് പൂര്‍ണ്ണമായും കേരളത്തിന്റെ ജാതിസ്വഭാവങ്ങള്‍ക്കെതിരാണ്.
കൂടാതെ രണ്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കാണിക്കുമ്പോള്‍ ഒരു വിഭാഗത്തെ മാത്രമെന്തിനാണ് തീവ്രവാദം പ്രേത്സാഹിപ്പിക്കുന്നവരായി ചിത്രീകരിക്കുന്നത്? കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പിനെയാണ് ചിത്രം കാണിക്കുന്നത്. അത് സര്‍ക്കാരിന്റെ അറിവില്ലാതെയാണോ നടന്നത്? അത് കൊണ്ട് ഏതൊരു കൊമേര്‍ഷ്യല്‍ സിനിമ പോലെ തന്നെ മാലിക്കും ഇസ്ലാമോഫോബിയയെ ആരും അറിയാതെ പ്രോത്സാഹിപ്പിക്കുകയും ഭരിക്കുന്ന പാര്‍ട്ടിയെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്’ – എന്‍ എസ് മാധവൻ ട്വറ്ററിൽ കുറിച്ചു.
Yes, #Malik is purely a work of fiction. Then why
1) Only one political party was shown, that too having green flag?
2) Why suggest Lakshadweep was a den of criminals?
3) Why mahal committee doesn’t allow Christians inside camp? (Totally against Kerala ethos) 1/2— N.S. Madhavan (@NSMlive) July 17, 2021
Post Your Comments