Latest NewsKeralaNews

ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റഴിക്കുന്നു : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്‌സ്

മുംബൈ : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്‌സ്. 200 രൂപക്ക്​ മുകളില്‍ പോയ കിറ്റ്​ക്​സ്​ ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 7.65 രൂപയുടെ നഷ്​ടമാണ് വെള്ളിയാഴ്ച​ മാത്രം കിറ്റക്​സിനുണ്ടായത്​. വ്യാഴാഴ്ചയായിരുന്നു വിപണിയില്‍ കിറ്റക്​സിന്‍റെ ഇടിവ്​ തുടങ്ങിയത്​. വെള്ളിയാഴ്ചയും കിറ്റക്​സിന്​ തിരിച്ചടി നേരിട്ടു.

Read Also : സോഷ്യൽ മീഡിയയിൽ നാം ഉപയോഗിക്കുന്ന എല്ലാ ഇമോജികൾക്കും രണ്ടാമതൊരു അർത്ഥം കൂടിയുണ്ട് 

രണ്ട്​ ദിവസം അപ്പര്‍ ​പ്രൈസ് ​ ബാന്‍ഡില്‍ 20 ശതമാനം ഉയര്‍ച്ചയില്‍ നിന്നതോടെ ​ ബി.എസ്​.ഇ ഓണ്‍ലൈന്‍ സര്‍വൈലന്‍സ്​ വിഭാഗം കിറ്റക്​സിനോട്​ വിശദീകരണം തേടിയിരുന്നു. ഇത് കമ്പനിയുടെ കുതിപ്പിന്​ തടയിട്ടതെന്നാണ്​ സൂചന. ഇതിനൊപ്പം ഓഹരികള്‍ നിക്ഷേപകര്‍ വലിയ രീതിയില്‍ വിറ്റഴിച്ചതും തിരിച്ചടിയായി.

കിറ്റക്​സ്​ ബി.എസ്​.ഇ ഓണ്‍ലൈന്‍ സര്‍വൈലന്‍സ്​ വിഭാഗത്തിന്
​ വിശദീകരണം നല്‍കിയെങ്കിലും കമ്പനിയുടെ ഓഹരി വില ഇടിയുകയായിരുന്നു. ബി.എസ്​.ഇ എ ഗ്രൂപ്പില്‍ ഒരു ദിവസം ഏറ്റവും നഷ്​ടമുണ്ടാക്കിയ ഓഹരി കിറ്റക്​സായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button