മുംബൈ : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്‌സ്. 200 രൂപക്ക് മുകളില്‍ പോയ കിറ്റ്ക്സ് ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 7.65 രൂപയുടെ നഷ്ടമാണ് വെള്ളിയാഴ്ച മാത്രം കിറ്റക്സിനുണ്ടായത്. വ്യാഴാഴ്ചയായിരുന്നു വിപണിയില്‍ കിറ്റക്സിന്റെ ഇടിവ് തുടങ്ങിയത്. വെള്ളിയാഴ്ചയും കിറ്റക്സിന് തിരിച്ചടി നേരിട്ടു.
Read Also : സോഷ്യൽ മീഡിയയിൽ നാം ഉപയോഗിക്കുന്ന എല്ലാ ഇമോജികൾക്കും രണ്ടാമതൊരു അർത്ഥം കൂടിയുണ്ട്
രണ്ട് ദിവസം അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ 20 ശതമാനം ഉയര്‍ച്ചയില്‍ നിന്നതോടെ ബി.എസ്.ഇ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് വിഭാഗം കിറ്റക്സിനോട് വിശദീകരണം തേടിയിരുന്നു. ഇത് കമ്പനിയുടെ കുതിപ്പിന് തടയിട്ടതെന്നാണ് സൂചന. ഇതിനൊപ്പം ഓഹരികള്‍ നിക്ഷേപകര്‍ വലിയ രീതിയില്‍ വിറ്റഴിച്ചതും തിരിച്ചടിയായി.
കിറ്റക്സ് ബി.എസ്.ഇ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് വിഭാഗത്തിന്
വിശദീകരണം നല്‍കിയെങ്കിലും കമ്പനിയുടെ ഓഹരി വില ഇടിയുകയായിരുന്നു. ബി.എസ്.ഇ എ ഗ്രൂപ്പില്‍ ഒരു ദിവസം ഏറ്റവും നഷ്ടമുണ്ടാക്കിയ ഓഹരി കിറ്റക്സായിരുന്നു.
Post Your Comments