തൃശൂർ: കുതിരാൻ തുരങ്കത്തിൽ ഫയർ ആന്റ് സേഫ്റ്റി വിഭാഗം നടത്തിയ സുരക്ഷ ട്രയൽ റൺ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്ത് ആദ്യം തന്നെ തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വെച്ച് ഫയർ & സേഫ്റ്റി ഡയറക്ടർ ജനറലായ ബി സന്ധ്യ ഐപിഎസിനോട് സംസാരിക്കുകയും അവരുടെ ഭാഗത്ത് നിന്നുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ‘ഫയർ & സേഫ്റ്റിയുടെ ഫൈനൽ ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിലും നടത്താൻ കഴിയുമെന്നാണ് കരുതുന്നത്. എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഓഗസ്റ്റിൽ തന്നെ ഒരു ടണൽ തുറക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: വ്യവസായ നിയമങ്ങൾ പുതുക്കാൻ മൂന്നംഗ സമിതി: മൂന്നു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
Post Your Comments