തിരുവനന്തപുരം : കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിലേക്കുള്ള വരുമാനം കുറഞ്ഞതോടെയാണ് ഇത് മറി കടക്കാൻ പാത്രങ്ങൾ വിൽക്കുന്ന കാര്യം ബോർഡ് പരിഗണിച്ചത്. നിത്യോപയോഗത്തിനായുള്ള പാത്രങ്ങൾ ഒഴികെ ബാക്കിയെല്ലാം വിൽക്കാനാണ് തീരുമാനം.
മണ്ഡലകാലത്ത് ശബരിമലയിൽ നിന്നുള്ള പണമായിരുന്നു ബോർഡിന്റെ പ്രധാന വരുമാനം. എന്നാൽ, കോവിഡ് കാലത്ത് കാര്യമായ വരുമാനം ഇവിടെ നിന്നും ലഭിച്ചിരുന്നില്ല. മാസപൂജയ്ക്കായി എത്തുന്ന ഭക്തരുടെ എണ്ണത്തിലും വലിയ കുറവുണ്ടായതായി ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ വാസു പറഞ്ഞു.
Read Also : ഡ്രോണ്‍ ആക്രമണത്തെ ‘മേക്ക് ഇന്‍ ഇന്ത്യ’ സാങ്കേതിക വിദ്യ ഉപയോഗിച്ച് നേരിടും: പിന്നോട്ടില്ലെന്ന് അമിത് ഷാ
കാണിക്കയായി ക്ഷേത്രങ്ങൾക്ക് ലഭിച്ച സ്വർണത്തിന്റെ കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. 500 കിലോയിൽ താഴെ സ്വർണമേ ഉണ്ടാകൂവെന്നാണ് ബോർഡ് വിലയിരുത്തുന്നത്. ക്ഷേത്രങ്ങളിലെ വരുമാന ചോർച്ച തടയാൻ പരിശോധനകൾ കർശനമാക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
Post Your Comments