കാബൂൾ : താലിബാൻ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി അഫ്ഗാൻ സൈന്യം. 20 ഭീകരരെ വധിച്ചു. ഷുഹാദ ജില്ലയിലെ ബദക്ഷാൻ പ്രവിശ്യയിലെ കേന്ദ്രങ്ങൾക്ക് നേരെയാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ താലിബാൻ കമാൻഡർ ഉൾപ്പെടെ നിരവധി ഭീകരർക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാന്റെ വടക്ക്- കിഴക്കൻ മേഖലകളിൽ താലിബാൻ ശക്തമായ ഭീകരാക്രമണങ്ങൾ നടത്തിയിരുന്നു. ഇതേ തുടർന്നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. ശക്തമായ ആക്രമണങ്ങൾക്ക് പാകിസ്താനാണ് താലിബാനെ പിന്തുണയ്ക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ ദിവസം പാകിസ്താൻ അതിർത്തിയായ സ്പിൻ ബോൾഡക് മേഖലയിൽ നിന്നും സൈന്യം ഭീകരരെ തുരത്തിയിരുന്നു. എന്നാൽ ഇതിന് വ്യോമസേന ശക്തമായ തിരിച്ചടി നൽകുമെന്നാണ് പാകിസ്താൻ താക്കീത് നൽകിയത്.
അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറാൻ ആരംഭിച്ചതു മുതൽ താലിബാൻ ശക്തമായ ആക്രമണങ്ങളാണ് നടത്തിവരുന്നത്. അഫ്ഗാൻ പടിഞ്ഞാറൻ മേഖലയിൽ താലിബാൻ വെടി നിർത്തൽ കരാറും ലംഘിച്ചിട്ടുണ്ട്. അതേ സമയം താലിബാൻ ആക്രമണങ്ങളെ അഫ്ഗാൻ സൈന്യവും പ്രതിരോധിക്കുന്നുണ്ട്.
Post Your Comments