ആലപ്പുഴ : കുഞ്ഞാലിക്കുട്ടി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also : പോത്തുകൾക്ക് നരകയാതന: പാലക്കാട് 22 പോത്തുകളിൽ രണ്ടെണ്ണം ചത്ത നിലയിൽ
കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹം പ്രകടിപ്പിക്കാം. അദ്ദേഹത്തിനുള്ള രാഷ്ട്രീയ താത്പര്യങ്ങൾ നോക്കേണ്ട കാര്യമില്ല. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് സമൂഹം നിരാകരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. സർവകക്ഷി യോഗം ചേർന്നാണ് സ്കോളർഷിപ്പ് വിഷയത്തിൽ തീരുമാനമെടുത്തത്. മാറ്റങ്ങൾ വേണമെന്ന് കോടതിയാണ് ആവശ്യപ്പട്ടത്. എല്ലാവരോടും ആലോചിച്ച് ജനാധിപത്യപരമായാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. ജന വിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് എല്ലാ രാഷ്ട്രീയപാർട്ടികളും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments