KeralaLatest NewsNews

മുസ്‌ലിം വിഭാഗത്തിന് എട്ടുകോടിയിൽനിന്ന് പത്തുകോടിയിലേക്ക്: സര്‍ക്കാര്‍ തീരുമാനം ഉചിതമെന്ന് വിജയരാഘവന്‍

കൊവിഡ് വന്നപ്പോള്‍ സാധാരണക്കാര്‍ക്ക് പണം എത്തിക്കാനും സഹായങ്ങള്‍ നല്‍കാനും ആദ്യം ഇന്ത്യയില്‍ തീരുമാനമെടുത്തത് കേരള സര്‍ക്കാരാണ്.

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എട്ട് സ്‌കോളർഷിപ്പുകളാണു നൽകുന്നത്. ഇതിനായി 17.31 കോടിരൂപയാണ് ഇതുവരെ ചെലവഴിച്ചിരുന്നത്. ഇത് 23.51 കോടിയായി സർക്കാർ ഉയർത്തി. സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പാണ് ഇതിൽ പ്രധാനം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഉചിതമാണെന്ന് സി പി എം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. എല്ലാവരുടേയും അഭിപ്രായം കേട്ടശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇന്നത്തെ സാഹര്യത്തില്‍ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനമാണത്. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ മുസ്ലീം ലീഗ് അവരുടെ അഭിപ്രായം അറിയിച്ചിരുന്നു. ആ സ്‌പിരിറ്റ് കൂടി ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ജാഗ്രതയോടെ മാത്രമാണെന്ന് എ വിജയരാഘവന്‍ വ്യക്തമാക്കി. സര്‍ക്കാരിന് ജനങ്ങളുടെ ജീവനാണ് പ്രധാനം. ഇന്നത്തെ സാഹചര്യത്തില്‍ കൊവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിന് സാമൂഹിക ഉത്തരവാദിത്തം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഓരോ തീരുമാനമെടുക്കുമ്പോഴും വളരെ ജാഗ്രതയോടെ മാത്രമേ സര്‍ക്കാരിന് തീരുമാനമെടുക്കാനാകൂ’- വിജയരാഘവന്‍ പറഞ്ഞു.

Read Also: രാത്രി സമയങ്ങളില്‍ നാവു കുഴഞ്ഞ രീതിയിൽ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നു: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

‘വിവിധ വിഭാഗം ജനങ്ങള്‍ക്ക് വ്യത്യസ്‌തമായ പ്രശ്‌നങ്ങളുണ്ടാകും. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്. അതിനാലാണ് കിറ്റ് പോലുളളവ കൊടുക്കുന്നത്. കൊവിഡ് വന്നപ്പോള്‍ സാധാരണക്കാര്‍ക്ക് പണം എത്തിക്കാനും സഹായങ്ങള്‍ നല്‍കാനും ആദ്യം ഇന്ത്യയില്‍ തീരുമാനമെടുത്തത് കേരള സര്‍ക്കാരാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button