Latest NewsKeralaNews

സിക്ക വൈറസ് ബാധ: നിയന്ത്രണ വിധേയമാക്കാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍

തിരുവനന്തപുരത്ത് ഇതുവരെ 28 പേർക്കാണ് സിക്ക വൈറസ് ബാധ  സ്ഥിരീകരിച്ചത്kerala

തിരുവനന്തപുരം : സംസ്ഥാനത്ത് സിക്ക വൈറസ് ബാധ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ രണ്ട് മാസം വരെ സമയമെടുത്തേക്കുമെന്ന് അധികൃതര്‍. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനവും കൊതുക് ഉറവിട നശീകരണവും നടത്തുന്നുണ്ട്. രോഗ പ്രതിരോധത്തിനും മറ്റുമായി എത്തിയ കേന്ദ്രസംഘം സര്‍ക്കാരിനെ സഹായിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ നവ്‌ജോധ് ഘോസ പറഞ്ഞു.

Read Also  :  പാകിസ്ഥാന് വിഴുങ്ങാന്‍ സാധിക്കുന്നതിനേക്കാളും വളരെ വലുതാണ് അഫ്ഗാനിസ്ഥാന്‍

സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസഘം തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇതുവരെ 28 പേർക്കാണ് സിക്ക വൈറസ് ബാധ  സ്ഥിരീകരിച്ചത്. ഇതില്‍ എട്ട് കേസുകള്‍ മാത്രമാണ് ആക്ടീവായി ഉള്ളത്. ഇതില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ഇവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button