KeralaLatest NewsNewsLife StyleDevotionalSpirituality

വിവാഹശേഷം ഭാര്യമാർ താലി ഊരി വെയ്ക്കുന്നത് ഭർത്താവിന് ദോഷമോ? – അറിയേണ്ട കാര്യങ്ങൾ

ഈ ന്യൂജെൻ കാലത്തും നമ്മുടെ പൂർവ്വികർ പറഞ്ഞു തന്ന കാര്യങ്ങൾ തന്നെ ഇപ്പോഴും ജീവിതത്തിൽ പാലിക്കുന്നവരുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളിലെല്ലാം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ആചാര അനുഷ്ഠാനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിൽ നാമെല്ലാം ആലോചിക്കുന്ന ഒരു കാര്യമാണ് വിവാഹശേഷം സ്ത്രീ താലി ഊരി വെച്ചാൽ എന്താണ്? എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന്.

നമ്മുടെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും ഇത്തരം പ്രവൃത്തി ചെയ്യുമായിരുന്നില്ല. എന്നാൽ, ഇന്നത്തെ കാലത്ത് ഇന്നത്തെ തലമുറ ഇതിൽ പകുതി ഒന്നും വിശ്വസിക്കുന്നില്ല. ചില സമയങ്ങളിൽ പലരും താലിമാല പോലും ഉപയോഗിക്കാതെ ആണ് പുറത്തിറങ്ങാറ്. മുതിർന്നവരോട് ഇതേക്കുറിച്ച് ചോദിച്ചാൽ താലി ഊരി വെയ്ക്കുന്നത് ഭർത്താവിന് ദോഷമായിരിക്കും എന്ന മറുപടിയാണ് ലഭിക്കുക. ഇതുസംബന്ധിച്ച ചില കാര്യങ്ങൾ പുതിയ തലമുറയും അറിയേണ്ടതുണ്ട്.

Also Read:റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി: കേരളത്തില്‍ നിന്നെത്തിയ രണ്ടുപേര്‍ ബോംബുവെക്കുമെന്ന് സന്ദേശം, പരിശോധന കർശനം

ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗം കൂടി ആണ് താലി. വിവാഹ സമയത്തു വരൻ മഞ്ഞ ചരടിലോ സ്വർണത്തിലോ കോർത്ത് താലി വധുവിന്റെ കഴുത്തിൽ അണിയിക്കുന്നതാണ് ഇതിന്റെ രീതി. ഹൈന്ദവ ആചാരപ്രകാരം അഗ്നിയെ സാക്ഷി ആക്കി ആണ് താലി ചാർത്തുന്നത്. വിവാഹത്തിന്റെ പ്രത്യക്ഷമായ സാക്ഷിപത്രമാണിത്. ഈ താലി സ്ത്രീ വിവാഹിതയാണെന്ന് തെളിയിക്കാനും അവളുടെ മേൽ ഇനി ദൃഷ്ടിപതിയേണ്ട എന്ന് കാണിക്കാനും ആയിരിക്കണം ആദ്യകാലങ്ങളിൽ താലി ഉപയോഗിച്ച് പോന്നിരുന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

പണ്ടുള്ള കാലങ്ങളിൽ താലിയും സിന്ദൂരവും ഇല്ലാത്ത യുവതിയോട് യോദ്ധാക്കൾക്ക് ഇഷ്ടം തോന്നി വിവാഹം ആലോചിച്ച് ചെല്ലുമ്പോൾ യുവതി വിവാഹിതയാണെന്ന് അറിയുകയും ഇച്‌ഛാഭംഗത്താൽ യുവതിയെ സ്വന്തമാക്കാൻ ഭർത്താവിനെ കൊലപ്പെടുത്തുകയും ചെയ്തിരിക്കാം. ഈ കണ്ടെത്തലിനെ തുടർന്നാണ് ഭർത്താവിന്റെ ആയുസ് കാക്കാൻ താലിക്കും സിന്ദൂരത്തിനും കഴിയുമെന്ന് പറയപ്പെടുന്നത്. പരസ്പരധാരണയ്ക്ക് അനുസൃതമായി താലി കെട്ടുന്ന ആളും താലി ചാർത്തപ്പെടുന്ന ആളുമായും എന്നെന്നേക്കുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണു ഹൈന്ദവ ആചാരപ്രകാരം താലിയെ കുറിച്ച് വിശദമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button