KeralaLatest NewsNews

ഇടതൂർന്ന മുടി വേണോ? ചെയ്യേണ്ടത് ഇത്രമാത്രം

സ്ത്രീയുടെ സൗന്ദര്യത്തിൽ മുടിയ്ക്ക് പ്രധാന പങ്കാണുള്ളത്. കാലം എത്രതന്നെ കഴിഞ്ഞാലും സമൃദ്ധമായ തമലമുടി ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. തലമുടിയുടെ വളര്‍ച്ചയും കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമാണുള്ളത്. നല്ല കരുത്തുറ്റതും മനോഹരവുമായ തലമുടിക്കായി ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

മുടിയുടെ കരുത്തിനും വളര്‍ച്ചയ്ക്കും ഗുണകരമായ ഒന്നാണ് ഇരുമ്പ്. ഇലക്കറികള്‍ ശീലമാക്കുന്നതിനൊപ്പം സോയാബീന്‍, ബ്രോക്കോളി, ബീറ്റ്റൂട്ട്, ആപ്പിള്‍ എന്നിവ കൂടി കഴിക്കുന്നതും നല്ലതാണ്. സമൃദ്ധമായ മുടിയിഴകള്‍ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. മത്തി, ആപ്പിള്‍ എന്നിവയില്‍ നിന്നെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും.

പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ തലമുടി സമൃദ്ധമായി വളരുമെന്നാണ് പറയുന്നത്. ചിക്കന്‍, മുട്ട, കശുവണ്ടിപരിപ്പ് തുടങ്ങിയവയില്‍ നിന്നുമാണ് ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുക. അതുപോലെ വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, മധുരക്കിഴങ്ങ്, ബ്ലൂബെറി, പപ്പായ എന്നിവ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button