CinemaMollywoodLatest NewsKeralaNewsEntertainment

‘എന്റെ കയ്യിലുള്ള കഥ ആർക്കും കൊടുക്കില്ല, ഈ സിനിമ വന്നാൽ ഞാൻ ഫാസിസ്റ്റും വർഗീയവാദിയുമാകും’: ഹരീഷ് പേരടി

മഹേഷ് നാരായണൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന ‘മാലികി’ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതിനിടയിൽ ചിത്രത്തിന്റെ രാഷ്ട്രീയവും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നുണ്ട്. സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടക്കുന്നതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത് വന്നു. ഇതിനിടയിൽ നടൻ ഹരീഷ് പേരടിയുടെ ഒരു പോസ്റ്റാണ് വൈറലാകുന്നത്. മാലിക്കിനെ പരോക്ഷമായി വിമർശിക്കുന്ന കുറിപ്പാണു ഹരീഷ് പേരടി തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

Also Read:കേരളത്തിൽ ക്യൂബാ മുകുന്ദൻമാർക്ക് മാത്രം മാറ്റമില്ല, അവർ ക്യൂബൻ വാക്സിനുകൾ സ്വപ്നം കണ്ട് ക്യൂ നിൽക്കുന്നു: അഞ്‍ജു പാർവതി

തന്റെ കയ്യിലൊരു നല്ല കഥയുണ്ടെന്ന് ഹരീഷ് പേരടി പറയുന്നു. ഒപ്പം കഥയും താരം പങ്കുവെക്കുന്നുണ്ട്. ഒരു ഹിന്ദു ഭൂരിപക്ഷ കടൽ തീരത്ത് ആരംഭിക്കുന്ന കഥ അവസാനിക്കുന്നത് നായകന്റെ മരണത്തിലാണ്. കഥയുടെ പ്ലോട്ട് വ്യക്തമാക്കിയ അദ്ദേഹം ഈ തിരക്കഥ ആർക്കും കൊടുക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ‘ഈ സിനിമ വന്നാൽ ഞാൻ ഫാസിസ്റ്റും വർഗ്ഗിയവാദിയുമായി മുദ്ര കുത്തപ്പെടും. ഏതെങ്കിലും പഴയ സിനിമയിലെ അഭിനയത്തിന് എന്തെങ്കിലും അവാർഡ് കിട്ടുന്നത് ഞാനായിട്ട് ഇല്ലാതെയാക്കണോ’, എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

നടന്റെ പോസ്റ്റിനു താഴെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് കമന്റുമായി എത്തി. കഥ സാങ്കല്പികമാണെന്നും അല്ലെന്നും പറയുന്നവരുണ്ട്. ഫഹദ് ഫാസിലിന്റെ ‘മാലികി’നെ പരോക്ഷമായി വിമർശിക്കുന്നതാണ് താരത്തിന്റെ പോസ്റ്റ് എന്നാണു പലരും ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button